പി എസ് സി പരീക്ഷയില്‍ ക്യാമറയുപയോഗിച്ച് കോപ്പിയടി; ഉദ്യോഗാര്‍ഥി ഇറങ്ങിയോടി, പോലിസ് പിടികൂടി
കണ്ണൂര്‍: പിഎസ്സി പരീക്ഷയില്‍ ക്യാമറ ഉപയോഗിച്ച് കോപ്പിയടിച്ച ഉദ്യോഗാര്‍ഥിയെ പിഎസ്‌സി വിജിലന്‍സ് പിടികൂടി. പെരളശ്ശേരി സ്വദേശി എന്‍ പി മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്. പയ്യാമ്പലം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. സഹദ് കോപ്പിയടിക്കാനുപയോഗിച്ച ക്യാമറയും കണ്ടെത്തി.