പി എസ് സി പരീക്ഷയില്‍ കാമറയുപയോഗിച്ച് കോപ്പിയടി; സഹായിയെ പോലിസ് പിടികൂടി
കണ്ണൂര്‍: പിഎസ്‌സി പരീക്ഷയില്‍ കാമറ ഉപയോഗിച്ച് കോപ്പിയടിച്ച ഉദ്യോഗാര്‍ഥിയെ പിടികൂടിയ സംഭവത്തില്‍ സഹായിയെ അറസ്റ്റുചെയ്തു. കോപ്പിയടിക്കാന്‍ സഹായിച്ച പെരളശ്ശേരി സ്വദേശി എ സബീലാണ് അറസ്റ്റിലായത്. മുഹമ്മദ് സഹദിന് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്തത് സബീലായിരുന്നു. സഹദ് കോപ്പിയടിക്കാനുപയോഗിച്ച കാമറ പോലിസ് കണ്ടെത്തിയിരുന്നു.
പയ്യാമ്പലം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ഹെഡ് സെറ്റും കാമറയും ഉപയോഗിക്കുന്നതിനിടെ ഇറങ്ങിയോടിയ സഹദിനെ കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയിരുന്നു. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയാണ് കോപ്പിയടി നടത്തിയത്. നേരത്തെ അഞ്ച് പിഎസ്‌സി പരീക്ഷകള്‍ സഹദ് എഴുതിയിട്ടുണ്ട്. അതില്‍ കോപ്പിയടി നടന്നതായി ഇന്റെലിജന്‍സ് റിപോര്‍ട്ട്.