അല്‍ ഖഇദ ബന്ധം ആരോപിച്ച് നാലു പേരെ അറസ്റ്റ് ചെയ്തു

Update: 2025-07-23 15:05 GMT

അഹമദാബാദ്: നിരോധിത സംഘടനയായ അല്‍ ഖഇദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നാലു പേരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശി മുഹമ്മദ് ഫയ്ഖ്, അഹമദാബാദ് സ്വദേശി മുഹമ്മദ് ഫര്‍ദീന്‍, ആരവല്ലി സ്വദേശി സെയ്ഫുല്ലാ ഖുറേശി, നോയ്ഡ സ്വദേശി സീഷാന്‍ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഭീകരവിരുദ്ധ സേന ഐജി സുനില്‍ ജോഷി പറഞ്ഞു.

നാലു പേരും അല്‍ ഖഇദയുടെ ആശയമുള്ളവരാണെന്ന് പോലിസ് ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയിലുടെ അവര്‍ അത്തരം ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും പ്രത്യേക തരം സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിച്ചെന്നും പോലിസ് പറയുന്നു. സംഭവത്തില്‍ പോലിസ് വിശദമായ വാര്‍ത്താസമ്മേളനം നടത്തും.