മത്സ്യ സംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു

തൊഴിലാളികള്‍ക്ക് യാതൊരു വിധ സുരക്ഷ സംവിധാനങ്ങളും ഒരുക്കാതെയാണ് ജോലി ചെയ്യിക്കുന്നതെന്ന് ഫാക്ടറി സന്ദര്‍ശിച്ച ഡിസിപി ഹരിറാം ശങ്കര്‍ പറഞ്ഞു

Update: 2022-04-18 09:02 GMT
മംഗളൂരു: മത്സ്യ സംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ സമീയുള്ള ഇസ്ലാം,ഉമര്‍ ഫാറൂഖ്,നിസാമുദ്ധീന്‍ സയ്ദ് , മിര്‍സുല്‍ ഇസ്ലാം, സറാഫത്ത് അലി എന്നിവരാണ് മരിച്ചത്.സംഭവത്തില്‍ കമ്പനി മാനേജര്‍ ഉള്‍പെടേ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

മംഗളൂരു പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്.ഞായറാഴ്ച്ച രാത്രി വൈകിയാണ് അപകടം നടന്നത്.ടാങ്കിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ സമീറുള്ള വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താല്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അജന്‍ അലി, കരീബുള്ള,അഫ്തല്‍ മാലിക് എന്നിവരെ മംഗളൂരു എജെ ആശുപത്രിയില്‍ പ്രവേശിപിച്ചു.

തൊഴിലാളികള്‍ക്ക് യാതൊരു വിധ സുരക്ഷ സംവിധാനങ്ങളും ഒരുക്കാതെയാണ് ജോലി ചെയ്യിക്കുന്നതെന്ന് ഫാക്ടറി സന്ദര്‍ശിച്ച ഡിസിപി ഹരിറാം ശങ്കര്‍ പറഞ്ഞു. മരിച്ചവരുടെ മൃതദേഹം ഏജെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ എത്തി സ്വദേശത്തേക്ക് കൊണ്ടു പോകും.

Tags:    

Similar News