കവി കെ ജി ശങ്കരപിള്ളക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

Update: 2025-11-01 10:19 GMT

തിരുവനന്തപുരം: കവി കെ ജി ശങ്കരപിള്ളക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം. എന്‍ എസ് മാധവന്‍, കെ ആര്‍ മീര, ഡോ. കെ എം അനില്‍, പ്രൊഫ സി പി അബൂബക്കര്‍ എന്നിവരടങ്ങുന്ന പുരസ്‌കാര സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്.

മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമാണ് കെ ജി ശങ്കരപിള്ള. കേരള, കേന്ദ്ര സാഹിത്യ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമെന്ന് കെ ജി ശങ്കരപിള്ള പ്രതികരിച്ചു. ഇതിലും വലിയൊരപു പുപരസ്‌കാരം ഇനി ലഭിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: