പോക്‌സോ കേസുകള്‍ക്ക് പോലിസില്‍ പുതിയ വിഭാഗം

Update: 2025-04-09 13:41 GMT

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ കേരള പോലിസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും. നാല് ഡിവൈഎസ്പി, 40 എസ്‌ഐ ഉള്‍പ്പെടെ 304 പുതിയ തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയ വിഭാഗം രൂപീകരിക്കുന്നത്. 20 പോലിസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. എസ്‌ഐമാര്‍ക്കായിരിക്കും ചുമതല.