തളിപ്പറമ്പ്: പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പതിനേഴുകാരനെതിരെ കേസെടുത്തു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നതെന്ന് പോലിസ് അറിയിച്ചു. ഏതാനും ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച് പീഡനശ്രമം നടന്നത്. സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലിസില്‍ പരാതി നല്‍കി. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.