പിഎംശ്രീ പദ്ധതി; കരാറില്‍ നിന്നും പിന്നോട്ടുപോവുക പ്രയാസമെന്ന് മുഖ്യമന്ത്രി

Update: 2025-10-27 05:13 GMT

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് കരാറില്‍ നിന്നും പിന്നോട്ടുപോവുക പ്രയാസമാണെന്ന് അറിയിച്ചതായി റിപോര്‍ട്ടുകള്‍. പദ്ധതിയില്‍ ഒപ്പിട്ടതിനാല്‍ കരാറുമായി മുന്നോട്ടുപോകുമെന്നും ഫണ്ട് പ്രധാനമാണെന്നും സിപിഐയെ അറിയിച്ചെന്നാണ് വിവരം.

അതേസമയം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ ആശയപരമായും രാഷ്ട്രീയപരമായും ശരിയായ തീരുമാനം എടുക്കുമെന്നാണ് ബിനോയ് വിശ്വം മാധ്യമങ്ങളെ അറിയിച്ചത്. ഇതിനോടകം തന്നെ വിഷയത്തില്‍ മുഖ്യമന്ത്രിയെ എതിര്‍പ്പ് അറിയിച്ചെന്നാണ് സൂചന. മന്ത്രിസഭായോഗത്തില്‍ നിന്നും മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ സംസ്ഥാന എക്സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍.

Tags: