കോഴിക്കോട്: കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതമ്പ് റോഡ് പാലക്കുഴിയില്‍ ജയപ്രകാശ്-റജുല ദമ്പതികളുടെ മകള്‍ അനന്യ(17)യാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. സംഭവത്തില്‍ മുക്കം പോലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.