സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി ദിനം ചുരുക്കാന്‍ ആലോചന

ആഴ്ചയില്‍ അഞ്ച് ദിവസമാക്കാനാണ് സര്‍ക്കാര്‍ നീക്കം

Update: 2025-08-26 11:22 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം ചുരുക്കാന്‍ ആലോചന. ആഴ്ചയില്‍ അഞ്ച് ദിവസമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ അടുത്ത മാസം 11ന് സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മുന്നില്‍ ചില നിര്‍ദേശങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. ഓരോ സര്‍വീസ് സംഘടനയില്‍ നിന്നും രണ്ടുപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കാനാണ് കത്തിലൂടെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആശയങ്ങളും അഭിപ്രായങ്ങളും മുന്‍കൂട്ടി അറിയിക്കാനുള്ള ഇമെയിലും സംഘടനകള്‍ക്ക് നല്‍കിയ കത്തിലുണ്ട്.

Tags: