ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് കടലിലേക്ക് തെന്നിമാറി; രണ്ടുമരണം

Update: 2025-10-20 06:03 GMT

ഹോങ്കോങ്: ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ചരക്കുവിമാനം റണ്‍വേയില്‍ നിന്ന് കടലിലേക്ക് തെന്നിമാറി രണ്ടുമരണം. ബോയിങ് 747 കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ വടക്കന്‍ റണ്‍വേ അടച്ചിട്ടതായും സൗത്ത്, സെന്‍ട്രല്‍ റണ്‍വേകള്‍ പ്രവര്‍ത്തിക്കുമെന്നും ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന നാലുജീവനക്കാരെ രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്ര വിമാനത്താവളം പ്രസ്താവനയില്‍ പറഞ്ഞു. ഒരു ഗ്രൗണ്ട് സ്റ്റാഫ് അംഗത്തെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരാളെ കാണാതായതായും റിപോര്‍ട്ടുണ്ട്.

Tags: