ഇസ്താംബൂൾ : തുർക്കി സർക്കാരുമായി സമാധാന കരാറിൽ ഒപ്പിട്ട കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി നിരായുധീകരണം തുടങ്ങി. നാല്പ പതിറ്റാണ്ട് നീണ്ട സായുധ സമരമാണ് ഇതോടെ അവസാനിക്കുന്നത്. ഇറാഖിലെ സുലൈമാനിയ പ്രവിശ്യയിൽ നിരായുധീകരണ ചടങ്ങ് നടന്നു. 30 ഓളം മുൻ ഗറില്ലകൾ അവരുടെ ആയുധങ്ങൾ തീയിട്ട് നശിപ്പിച്ചു.