പാലക്കാട് വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു

Update: 2025-05-31 15:35 GMT

കൊല്ലങ്കോട്: വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ കുതിരോട്ടുകുളമ്പ് പാറക്കുന്ന് സജീഷ് (27) ആണ് മരിച്ചത്. വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വന്നതാണ്. ശനിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. വെള്ളച്ചാട്ടത്തില്‍ നിന്ന് 30 അടി ആഴം വരുന്ന പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു.അച്ഛന്‍: ചന്ദ്രന്‍, അമ്മ: മീനാക്ഷി, ഭാര്യ: ശാലിനി, മക്കള്‍: ആദിഷ്, അവനീഷ്, സഹോദരങ്ങള്‍: അജീഷ്, സുജീഷ്.