പി കെ ശ്രീമതിയുടെ ഭര്‍ത്താവ് അന്തരിച്ചു

Update: 2025-09-28 07:30 GMT

കണ്ണൂര്‍: സിപിഐഎം കേന്ദ്രകമ്മറ്റി അംഗം പി കെ ശ്രീമതിയുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ മാസ്റ്റര്‍(90)അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. പൊതു ദര്‍ശനം ഞായര്‍ രാവിലെ 11 മണി മുതല്‍ അതിയടത്തുള്ള വീട്ടില്‍ നടക്കും.

മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനും പൊതു സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്നു. പി കെ സുധീര്‍ ഏക മകനാണ്. ധന്യ സുധീര്‍ മരുമകള്‍ ആണ്. ചെറുതാഴം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പരേതനായ ഇ നാരായണന്‍ മാസ്റ്ററും, ഇ ബാലന്‍ നമ്പ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Tags: