ഒറ്റപ്പാലത്ത് മത്സരിക്കുമെന്ന് ഉറപ്പിച്ച് പികെ ശശി; നാളെ മണ്ഡലത്തില്‍ റോഡ് ഷോ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് സിപിഎം വിട്ട പികെ ശശി. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പികെ ശശിയെ മത്സരിപ്പിക്കാനാണ് തീരുമാനം. ശശിയ്ക്കായ് മണ്ഡലത്തില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം നടക്കുകയാണ്. ഇന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം നാളെ മണ്ഡലത്തില്‍ റോഡ് ഷോ നടത്തും. നേരത്തെ, ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പ്രതിഷേധത്തെ മറികടന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത്. സിപിഎമ്മിനോട് പിണങ്ങിയ ശശി ദിവസങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടി വിട്ടത്.