തൊടുപുഴ നിയമസഭാ സീറ്റില്‍ മകനെ മല്‍സരിപ്പിക്കാനുള്ള പി ജെ ജോസഫിന്റെ നീക്കം; എതിര്‍പ്പുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം

Update: 2026-03-16 08:36 GMT

ഇടുക്കി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ആഭ്യന്തര കലഹം. തൊടുപുഴ നിയമസഭാ സീറ്റില്‍ തന്റെ മകന്‍ അപു ജോണ്‍ ജോസഫിനെ മല്‍സരിപ്പിക്കാനുള്ള പി ജെ ജോസഫിന്റെ നീക്കമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആളുകള്‍ക്കിടയിലെ കല്ലുകടിയായി മാറിയത്. ഇതിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തി.

ഇടുക്കി സീറ്റ് കോണ്‍ഗ്രസിന് നിരുപാധികം വിട്ടുകൊടുക്കാന്‍ പി ജെ ജോസഫ് തയ്യാറായത് മകന്റെ എംഎല്‍എ പദവി ഉറപ്പാക്കാനുള്ള രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് മകനെ പ്രതിഷ്ഠിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Tags: