പൈപ്പ് ലൈന്‍ ചോര്‍ച്ച; തിരുവനന്തപുരത്ത് 25 വാര്‍ഡുകളില്‍ നാലുദിവസം ജലവിതരണം മുടങ്ങും

Update: 2026-03-14 17:02 GMT

തിരുവനന്തപുരം: അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് ലൈന്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് 25 വാര്‍ഡുകളില്‍ നാലുദിവസം ജലവിതരണം മുടങ്ങും. മാര്‍ച്ച് 14 മുതല്‍ 17 വരെ കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. മാര്‍ച്ച് 23 വരെ ഭാഗികമായും ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി. അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. അമ്പലമുക്ക് ജങ്ഷന് സമീപം കേരള വാട്ടര്‍ അതോറിറ്റിയുടെ 900എം എം പി എസ് സി പൈപ്പ്‌ലൈനിലാണ് പെട്ടെന്ന് ചോര്‍ച്ചയുണ്ടായത്.

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടുക്കോണം, സൈനിക് സ്‌കൂള്‍, ചെങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ട്കടവ്, ആക്കുളം, കുളത്തൂര്‍,അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂര്‍, മുട്ടട വാര്‍ഡുകളിലേക്കുള്ള ജലവിതരണമാണ് മുടങ്ങുന്നത്. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.