സിറിയയില്‍ അതിക്രമിച്ചു കയറി കൊടികുത്തി ജൂതകുടിയേറ്റക്കാര്‍

Update: 2025-08-19 15:48 GMT

ദമസ്‌കസ്: സിറിയയില്‍ അതിക്രമിച്ചുകയറിയ ജൂത കുടിയേറ്റക്കാര്‍ ഇസ്രായേലി കൊടി കുത്തി. പുതിയ കോളനി രൂപീകരിക്കുന്നതിന്റെ ആദ്യഘട്ടമായാണ് കൊടി കുത്തിയതെന്ന് പയനിയേഴ്‌സ് ഓഫ് ബഷാന്‍ എന്നറിയപ്പെടുന്ന ഗ്രൂപ്പ് അറിയിച്ചു. സിറിയയില്‍ കുടിയേറണമെന്ന് ആഗ്രഹിക്കുന്ന സംഘമാണ് ഇത്.


ഇസ്രായേലി സൈന്യത്തിന്റെ അകമ്പടിയോടെ സിറിയയില്‍ കയറിയ കുടിയേറ്റക്കാര്‍ കൊടി കുത്തിയ ശേഷം തിരികെ പോയി. ഈ പ്രദേശം ചരിത്രപരമായി ജൂതന്‍മാരുടേതാണെന്ന് പയനിയേഴ്‌സ് ഓഫ് ബഷാന്‍ അവകാശപ്പെട്ടു.