വെള്ളാപ്പള്ളിയുടെ ഹിന്ദുത്വ വംശീയ ജല്‍പനങ്ങള്‍ക്ക് മുഖ്യമന്ത്രി മരുന്നിട്ട് കൊടുക്കുന്നു: നെല്ലൈ മുബാറഖ്
പാലക്കാട്: വെള്ളാപ്പള്ളിയുടെ ഹിന്ദുത്വ വംശീയ ജല്‍പനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മരുന്നിട്ട് കൊടുക്കുകയാണെന്ന് എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡണ്ട് നെല്ലൈ മുബാറഖ്. എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഇലക്ഷന്‍ പവര്‍ മീറ്റ് 2025 ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എസ്ഡിപിഐയെ പണം കൊണ്ടും അധികാരം കൊണ്ടും വിലക്കെടുക്കാനാവില്ലെന്ന തിരിച്ചറിവുകൊണ്ടാണ് പാര്‍ട്ടി ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചെതെന്നും എന്നാല്‍ സംഘപരിവാര ഭീഷണക്കുമുന്നില്‍ ഭയപ്പെടുന്ന പ്രസ്ഥാനമല്ല എസ്ഡിപിഐ എന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കുന്നതിന് പകരം ഇത് ചൂണ്ടിക്കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരായി നടപടി എടുക്കുന്നത് അപലപനീയമാണെന്ന് സംസ്ഥാന പ്രസിഡണ്ട് സി പി എ ലത്തീഫ് പറഞ്ഞു.സംസ്ഥാന ജന.സെക്രട്ടറി പി കെ ഉസ്മാന്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് സുനിത നിസാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ മൗലവി, ജില്ലാ വൈസ് പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിച്ചു.കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരിയും പാലക്കാട് ജില്ലാ സെക്രട്ടറി മജീദ് ഷൊര്‍ണ്ണൂരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരിശീലന ക്ലാസ്സ് നടത്തി.
