ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ വണ്ണില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് യാത്രക്കാരനെ ആക്രമിച്ച സംഭവത്തില്‍ നടപടി. കുറ്റാരോപിതനായ ക്യാപ്റ്റന്‍ വീരേന്ദ്ര സെജ്വാളിനെ അന്വേഷണവിധേയമായി അടിയന്തര പ്രാബല്യത്തോടെ എയര്‍ലൈന്‍ സസ്പെന്‍ഡ് ചെയ്തു.
യാത്രക്കാരനായ അങ്കിത് ദിവാനെയാണ് ഇയാള്‍ ആക്രമിച്ചത്. ക്യൂ നില്‍ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് വീരേന്ദ്ര സെജ്വാള്‍ അങ്കിതിനെ അടിച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍ ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ പെരുമാറ്റത്തെ ശക്തമായി അപലപിച്ചു.