''ജമ്മു സ്‌റ്റേഷനില്‍ ബോംബ് സ്‌ഫോടനം'' സന്ദേശവുമായി പ്രാവ് പിടിയില്‍; സുരക്ഷ ശക്തമാക്കി
ജമ്മു: ''ജമ്മു സ്‌റ്റേഷനില്‍ ബോംബ് സ്‌ഫോടനം''എന്ന സന്ദേശവുമായി പ്രാവ് പിടിയില്‍. തുടര്‍ന്ന് ജമ്മു റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കി. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നാണ് അതിര്‍ത്തി രക്ഷാസേന പ്രാവിനെ പിടികൂടിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ആര്‍എസ് പുരയിലെ ഖാത്ത്മരിയാന്‍ പ്രദേശത്ത് ഏപ്രില്‍ പതിനെട്ടിനാണ് പ്രാവ് പിടിയിലായത്. ''സമയം വന്നു, അതു നടക്കും. ജമ്മു സ്റ്റേഷനില്‍ ഐഇഡി സ്‌ഫോടനം'' എന്നൊക്കെയാണ് പ്രാവിന്റെ കാലില്‍ കെട്ടിയ കുറിപ്പില്‍ എഴുതിയിരുന്നത്. തുടര്‍ന്ന് അതിര്‍ത്തിരക്ഷാ സേന, ജമ്മു പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.