പന്നിക്കെണി മരണം: ഒരാള്‍ കസ്റ്റഡിയില്‍

Update: 2025-06-17 03:23 GMT
പന്നിക്കെണി മരണം: ഒരാള്‍ കസ്റ്റഡിയില്‍

കായംകുളം: ചാരുമൂട്ടില്‍ പന്നിക്ക് വെച്ച കെണിയില്‍ പെട്ട് വയോധികന്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജോണ്‍സനാണ് പിടിയിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഇയാള്‍ക്കെതിരേ കേസെടുത്തു. ജോണ്‍സന്റെ പറമ്പില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് 63കാരനായ ശിവന്‍കുട്ടി കെ പിള്ളയ്ക്ക് ഇന്നലെ രാവിലെ ഷോക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം പിന്നീട്.

Similar News