ഗര്‍ഡര്‍ വീണ് പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ മരിച്ച സംഭവം: മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍

Update: 2025-11-13 06:24 GMT

ചേര്‍ത്തല: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ വീണ് പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഉറപ്പായാല്‍ മാത്രമേ മൃതദേഹം എറ്റെടുക്കൂവെന്ന് രാജേഷിന്റെ ബന്ധുക്കള്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ഗര്‍ഡര്‍ വാഹനത്തിനു മുകളിലേക്ക് വീണ് ആലപ്പുഴ പള്ളിപ്പാട്ട് സ്വദേശി രാജേഷിന്റെ ജീവന്‍ പൊലിഞ്ഞത്. മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിന് ശേഷമാണ് ഗര്‍ഡര്‍ മാറ്റി മരണപ്പെട്ട രാജേഷിന്റെ മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ജാക്കി തെന്നി രണ്ട് ഗര്‍ഡറുകള്‍ നിലം പതിക്കുകയായിരുന്നു.

Tags: