അച്ഛന്‍ പിക്ക്അപ് വാന്‍ പിന്നോട്ടെടുക്കുന്നതിനിടെ അപകടം; ഒന്നര വയസ്സുകാരി മരിച്ചു

Update: 2025-05-14 11:13 GMT

കോട്ടയം: പിതാവ് പിക്ക്അപ് വാന്‍ പിന്നോട്ടെടുക്കുന്നതിനിടെ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു. കോട്ടയം അയര്‍ക്കുന്നത്തെ കോയിത്തുരുത്തില്‍ ബിബിന്‍ ദാസിന്റെ മകള്‍ ദേവപ്രിയ ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്തുവെച്ചായിരുന്നു അപകടം. വാഹനം പിന്നോട്ടെടുത്തപ്പോള്‍ കുട്ടി ഓടിയെത്തിയതാണ് അപകടത്തിനിടയാക്കിയത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം. സംസ്‌കാരം വ്യാഴാഴ്ച നടക്കും.