സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളിലെ ഫോട്ടോഗ്രാഫുകള്‍ കളര്‍ ഫോട്ടോകളായിരിക്കണം, നിര്‍ദേശം
ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്യുന്ന പെറ്റീഷനുകളിലെയും മറ്റുരേഖകളിലെയും ഫോട്ടോഗ്രാഫുകള്‍ കളര്‍ ഫോട്ടോകളാണെന്ന് ഉറപ്പാക്കണമെന്ന് അഡ്വക്കേറ്റ്‌സ്-ഓണ്‍-റെക്കോര്‍ഡ് (എഒആര്‍)നോട് ആവശ്യപ്പെട്ട് സുപ്രിംകോടതി. സ്വത്ത് തര്‍ക്കത്തില്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ ഭാഗമാണ് നിര്‍ദേശം.
ഇനി മുതല്‍ ഏതെങ്കിലും കേസില്‍ സമര്‍പ്പിക്കുന്ന ഫോട്ടോഗ്രാഫുകള്‍ കറുപ്പും വെളുപ്പും നിറത്തിലാണെങ്കില്‍, ലിസ്റ്റിംഗിനായി രജിസ്ട്രി അനുമതി നല്‍കേണ്ടതില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഫോട്ടോഗ്രാഫുകള്‍ ഇ-മെയില്‍ വഴിയോ ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴിയോ അപ്ലോഡ് ചെയ്യുകയാണെങ്കില്‍, എഒആര്‍ ഒരേസമയം കളര്‍ ഫോട്ടോഗ്രാഫുകളുടെ ഹാര്‍ഡ് കോപ്പികള്‍ സമര്‍പ്പിക്കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.