അഞ്ചലില്‍ പന്നിപ്പടക്കം പൊട്ടി വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം

Update: 2025-11-03 10:35 GMT

കൊല്ലം: അഞ്ചലില്‍ പന്നിപ്പടക്കം പൊട്ടി വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം. മണലില്‍ ഭാനു വിലാസത്തില്‍ പ്രകാശിന്റെ വീട്ടിലെ വളര്‍ത്തു നായയാണ് ചത്തത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. തോട്ടത്തില്‍ നിന്ന് കടിച്ചെടുത്ത പടക്കവുമായാണ് പട്ടി വീടിനുമുന്നില്‍ എത്തിയത്. ഇതിനിടെ പടക്കം പൊട്ടി നായയുടെ തല ചിന്നിച്ചിതറി. ശബ്ദം കേട്ട് പുറത്തെത്തിയ വീട്ടുകാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് കാര്യം വ്യക്തമായത്.

സ്ഫോടനത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകരുകയും ചുവരുകള്‍ വിള്ളുകയും ചെയ്തിട്ടുണ്ട്. പടക്കം വച്ചയാളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

Tags: