പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങ്; തല്‍സമയ സംപ്രേഷണം തന്റെ എഫ്ബി പേജില്‍ നിന്ന് നീക്കി ജി സുധാകരന്‍

Update: 2026-03-07 09:21 GMT

ആലപ്പുഴ: പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം തന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കി ജി സുധാകരന്‍. ജി സുധാകരന്റെ അനുമതിയില്ലാതെ ലൈവ് ഇട്ടത് സിപിഎം ജില്ലാ കമ്മിറ്റിയിലെ അഡ്മിന്‍ ആണെന്നാണ് വിവരം. ഇത് സുധാകരന്റെ അറിവോടെയായിരുന്നില്ല. പിന്നാലെ നീക്കുകയായിരുന്നു.

നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ജി സുധാകരനെ ചടങ്ങിന് ക്ഷണിച്ചിരുന്നു. എന്നാല്‍ അനാരോഗ്യം മൂലം വരാന്‍ കഴിയില്ല എന്ന് സുധാകരന്‍ അറിയിക്കുകയായിരുന്നു. ചടങ്ങിന്റെ നോട്ടീസില്‍ സുധാകരന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.തല്‍ക്കാലം പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്‍. എന്നാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു. അംഗത്വം പുതുക്കാന്‍ മാര്‍ച്ച് 31 വരെ സമയം ഉണ്ടെന്നിരിക്കെ അനുഭാവിയായി തുടരാനാണ് തീരുമാനം.

Tags: