യുവാവ് ബസ് ഇടിച്ചു മരിച്ച സംഭവം; പ്രതിഷേധത്തിനിടെ പോലിസ് ജീപ്പിന് മുകളില്‍ റീത്ത് വയ്ക്കാന്‍ ശ്രമം
കോഴിക്കോട്: പേരാമ്പ്രയില്‍ കക്കാട് ബസ് സ്റ്റോപ്പിന് സമീപം ബൈക്ക് യാത്രക്കാരന്‍ ബസിടിച്ച് മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് റീത്തുമായി കുത്തിയിരുന്നു പ്രതിഷേധിച്ചു. പോലിസ് ജീപ്പിനു മുകളിലും റീത്തു വച്ച് പ്രതിഷേധിക്കാന്‍ ശ്രമം ഉണ്ടായി. അപകടത്തിനു പിന്നാലെ കേസെടുത്തെങ്കിലും എഫ്‌ഐആറില്‍ ഡ്രൈവറുടെ പേരോ സ്വകാര്യ ബസിന്റെ പേരോ പരാമര്‍ശിച്ചിട്ടില്ലെന്നാണ് ആരോപണം. പ്രതിഷേധക്കാരെ പോലിസ് ബലം പ്രയോഗിച്ചു നീക്കി.
ഇന്നലെ 3.45ഓടെയാണ് മരുതോങ്കര മൊയിലോത്തറ താഴത്തു വളപ്പില്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ അബ്ദുള്‍ ജവാദ് അപകടത്തില്‍ മരിച്ചത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിച്ചതോടെ മറിഞ്ഞുവീണ യുവാവിന്റെ തലയില്‍ ബസ്സിന്റെ ടയര്‍ കയറുകയായിരുന്നു.