സ്‌കൂളില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ അടിച്ചു; വിദ്യാര്‍ഥികളും അധ്യാപികയും ആശുപത്രിയില്‍
തിരുവനന്തപുരം: പുന്നമൂട് സ്‌കൂളില്‍ പെപ്പര്‍ സ്‌പ്രേ പുക മൂലം വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം. കല്ലിയൂര്‍ പുന്നമൂട് സ്‌കൂളിലെ പ്ലസ് ടു വിഭാഗം വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്‌കൂളിലെ ഒരു വിദ്യാര്‍ഥി കൊണ്ടുവന്ന റെഡ് കോപ്പ് എന്ന പെപ്പര്‍ സ്‌പ്രേ അടിച്ചതിനുശേഷമാണ് ഏഴ് വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികയ്ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഇവരെ ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.