കൊച്ചി: പ്രായമായ അമ്മയെ നോക്കാത്തവര്‍ മനുഷ്യരല്ലെന്ന് ഹൈക്കോടതി. 100 വയസായ അമ്മയ്ക്ക് മാസം 2,000 രൂപവീതം ജീവനാംശം നല്‍കണമെന്ന കൊല്ലം കുടുംബകോടതി ഉത്തരവ് ചോദ്യംചെയ്ത് മകന്‍ നല്‍കിയ ഹരജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. അമ്മയല്ല, തന്റെ ചേട്ടനാണ് കേസിനു പിന്നിലെന്ന ഹരജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഇത്തരമൊരു സാഹചര്യം ഉണ്ടാക്കരുതായിരുന്നെന്ന് കോടതി പറഞ്ഞു. തന്റെ കൂടെ വന്ന് താമസിച്ചാല്‍ അമ്മയെ നോക്കാമെന്ന മകന്റെ വാദവും അംഗീകരിച്ചില്ല. അമ്മയെ നോക്കുകയെന്നത് ത്യാഗമല്ല, ചുമതലയാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ നാണക്കേടാണ് കോടതി പറഞ്ഞു.