ജനം പ്രബുദ്ധരാണ്, എത്ര ബഹളം വച്ചാലും അവര്‍ കേള്‍ക്കേണ്ടത് കേള്‍ക്കുകയും കാണേണ്ടത് കാണുകയും ചെയ്യും: രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2025-12-13 08:00 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 'ജനം പ്രബുദ്ധരാണ്, എത്ര ബഹളം വച്ചാലും അവര്‍ കേള്‍ക്കേണ്ടത് അവര്‍ കേള്‍ക്കുക തന്നെ ചെയ്യും. എത്ര മറച്ചാലും അവര്‍ കാണേണ്ടത് അവര്‍ കാണുക തന്നെ ചെയ്യും' എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

ലൈംഗികാരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. പിന്നാലെ പാലക്കാട്ടെത്തി രാഹുല്‍ വോട്ട് ചെയ്തിരുന്നു.

Tags: