ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ച് യുഎസ്

Update: 2025-09-27 12:51 GMT

വാഷിങ്ടണ്‍: യുഎസ് സൈന്യത്തിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ച് യുദ്ധമന്ത്രാലയം. യോദ്ധാക്കളുടെ ധാര്‍മികത കൂട്ടാനാണ് ക്വാണ്ടിക്കോയില്‍ വ്യാഴാഴ്ച പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്. യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തായിരിക്കും യോഗത്തില്‍ അധ്യക്ഷത വഹിക്കുക. പ്രതിരോധ മന്ത്രാലയത്തിന്റെ പേര് യുദ്ധമന്ത്രാലയം എന്നാക്കി മാറ്റിയതിന് ശേഷമുള്ള നടപടികളാണ് യോഗം ചര്‍ച്ച ചെയ്യുക. ട്രംപിന്റെ കീഴില്‍ യുഎസ് സൈന്യം കാഴ്ചയിലും തയ്യാറെടുപ്പിലും പ്രവൃത്തിയിലും വ്യത്യസ്തമായിരിക്കണമെന്നാണ് പീറ്റ് ഹെഗ്‌സെത്ത് പറയുന്നത്. പുതിയ സൈനിക നീക്കങ്ങള്‍ യോഗത്തില്‍ പ്രഖ്യാപിക്കുമോ എന്ന് വ്യക്തമല്ല.