തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി യുവതിയും മകളും മരിച്ചു

Update: 2025-05-18 02:15 GMT

പീരുമേട്: തമിഴ്‌നാട്ടില്‍ ബൈക്കില്‍ ലോറിയിടിച്ച് യുവതിയും മൂന്നുവയസുള്ള മകളും മരിച്ചു. പാമ്പനാര്‍ പ്രതാപ് ഭവനില്‍ പ്രകാശിന്റെയും ജെസിയുടെയും മകള്‍ പ്രിയങ്ക (31), മകള്‍ കരോളിനി (3) എന്നിവരാണ് മരിച്ചത്. പ്രിയങ്ക ഭര്‍ത്താവ് ശരവണനൊപ്പം ചെന്നൈക്ക് സമീപം മാധവരത്ത് താമസിച്ച് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. മൂന്നുപേരും മാധവരത്തുനിന്ന് പാടിയിലേക്ക് ശനിയാഴ്ച രാവിലെ ബൈക്കില്‍ യാത്രചെയ്യവെ, എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു. ശരവണന്‍ ചികിത്സയിലാണ്.