പിക്അപ് വാനിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം

Update: 2026-01-15 09:36 GMT

കൊച്ചി: പൈങ്ങോട്ടൂരില്‍ നിയന്ത്രണം വിട്ട പിക്അപ് വാനിടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. പനങ്കര മറ്റക്കോടിയില്‍ ശോഭന (58) യാണ് മരിച്ചത്. പിക്അപ് വാന്‍ സമീപത്തുള്ള പുരയിടത്തിലേക്ക് മറിഞ്ഞു. വാനിലെ ഡ്രൈവറും സഹായിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 7 15 ഓടെയായിരുന്നു അപകടം.

മൂവാറ്റുപുഴ കാളിയാര്‍ റൂട്ടില്‍ മടത്തോത്ത്പാറയില്‍ ബസ് ഇറങ്ങി നടന്നു പോകവെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്അപ് വാന്‍ ശോഭനയെ പിന്നില്‍ നിന്നും ഇടിക്കുകയായിരുന്നു. വാഹനം മറിയുന്നതിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ശോഭനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോത്താനിക്കാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Tags: