പയ്യന്നൂര്‍ ബോംബേറ് കേസ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിനതടവ്

പയ്യന്നൂര്‍ നഗരസഭയിലെ 46ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയാണ് വി കെ നിഷാദ്

Update: 2025-11-25 06:17 GMT

കണ്ണൂര്‍: പയ്യന്നൂരില്‍ പോലിസിനു നേരെ ബോംബെറിഞ്ഞ കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിനതടവ്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വി കെ നിഷാദ്, ടി സി വി നന്ദകുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പയ്യന്നൂര്‍ നഗരസഭയിലെ 46ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയാണ് വി കെ നിഷാദ്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ല. പയ്യന്നൂരില്‍ എല്‍ഡിഎഫിന് ഡമ്മി സ്ഥാനാര്‍ഥിയുണ്ടെന്നാണ് വിവരം.

2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ ടൗണില്‍ വെച്ച് പൊലിസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികള്‍ ബോംബ് എറിയുകയായിരുന്നു. ഐപിസി 307 സ്‌ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

Tags: