പയ്യാമ്പലത്ത് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള ശിലാഫലകം നീക്കി റിയാസിന്റെ സ്ഥാപിച്ചെന്ന് ആരോപണം

Update: 2025-07-18 05:06 GMT

കണ്ണൂര്‍: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാര്‍ക്കിന്റെയും സീ പാത്ത് വേയുടെയും ശിലാഫലകം മാറ്റിസ്ഥാപിച്ചതായി ആരോപണം. ഇതേ പദ്ധതി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് പുതിയ ശിലാഫലകം സ്ഥാപിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. 2015 മേയിലാണ് ഉമ്മന്‍ചാണ്ടി ഇതിന്റെ ഉദ്ഘാടനം നടന്നത്. പിന്നീട് 2022ല്‍ റിയാസിന്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചു. സംഭവസ്ഥലം ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ക്കിന്റെ കവാടത്തില്‍ സ്ഥാപിച്ചു. ഇത് തകര്‍ക്കുകയോ എടുത്തുമാറ്റുകയോ ചെയ്താല്‍ ഇവിടെത്തന്നെ പുനഃസ്ഥാപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.