കൊല്ലം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കണ്ടക്ടറെ ആക്രമിച്ച് യാത്രക്കാരന്‍. കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായ മുഖത്തല സ്വദേശി വിനുവിനാണ് മുഖത്ത് കടിയും മര്‍ദ്ദനവുമേറ്റത്. ഫുട്‌ബോര്‍ഡില്‍ നിന്ന് കയറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ബസിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന യാത്രക്കാരനായ ഇരവിപുരം സ്വദേശി അരുണിനോട് കണ്ടക്ടര്‍ അകത്തേക്ക് കയറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ അരുണ്‍ കണ്ടക്ടറെ മര്‍ദിക്കുകയും മുഖത്ത് കടിക്കുകയുമായിരുന്നു. പരിക്കേറ്റ വിനുവിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുണിനെ പോലിസ് കസ്റ്റഡിയിലെടുത്തു.