പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതിക്ക് പരോള്‍

Update: 2025-07-20 07:06 GMT

കാഞ്ഞങ്ങാട്: കാസര്‍കോട് പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് പരോള്‍. ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 10 പ്രതികളിലൊരാളായ സുബീഷിനാണ് പരോള്‍.

അപ്പീല്‍ പരിഗണിക്കുന്നതിനാല്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സുബീഷ് നല്‍കിയ ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് 20 ദിവസം പരോള്‍ നല്‍കിയിരിക്കുന്നത്. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശനമില്ല. പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് നേരത്തെ ബേക്കല്‍ പോലിസ് റിപോര്‍ട്ട് നല്‍കിയിരുന്നു.