ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. 'വികസിത ഇന്ത്യ - തൊഴിലിനും ഉപജീവനമാര്‍ഗ്ഗത്തിനും ഗ്യാരണ്ടി മിഷന്‍ (റൂറല്‍), (വിബി-ജി റാം ജി) ബില്ല്, 2025' എന്നിവ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ദിവസം സഭയില്‍ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ലോക്‌സഭയില്‍ 'വിബി-ജി റാംജി ബില്ല്, 2025' അവതരിപ്പിച്ചു.'സബ്ക ബീമ സബ്കി രക്ഷ' (ഇന്‍ഷുറന്‍സ് നിയമങ്ങളുടെ ഭേദഗതി) ബില്ലും സഭയില്‍ പാസാക്കി. ഡിസംബര്‍ 19 വരെ സമ്മേളനം തുടരും.