നാഗ്പൂര്‍: അച്ചടക്കം പഠിപ്പിക്കാനായി കുട്ടിയെ മാതാപിതാക്കളള്‍ ചങ്ങലയില്‍ ബന്ധിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. അനുസരണയില്ലാത്ത തങ്ങളുടെ 12 വയസ്സുകാരനെ അച്ചടക്കം പഠിപ്പിക്കുന്നതിനു വേണ്ടിയാണ് ചങ്ങലക്കിട്ടതെന്നാണ് മാതാപിതാക്കളുടെ വാദം. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോകുന്നതിനു മുമ്പ് കുട്ടിയെ മുറിയില്‍ ചങ്ങലക്കിടാറാണ് പതിവ്. ശിശുസംരക്ഷണ വകുപ്പിന്റെ റെയ്ഡിലാണ് നടുക്കുന്ന സംഭവം പുറത്തറിയുന്നത്.
കുട്ടിയെ രണ്ടു മാസത്തിലധികമായി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നാണ് റിപോര്‍ട്ടുകള്‍. കുട്ടിയുടെ കൈയ്യിലും കാലിലും വലിയരീതിയിലുള്ള മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ വീട്ടില്‍ നിന്നു ഇറങ്ങി പോയി ആളുകളുടെ ഫോണ്‍ അവന്‍ മോഷ്ടിക്കുകയും, കുട്ടിയുടെ വികൃതി സഹിക്കാനാവാതെ വന്നപ്പോഴുമാണ് ഇത്തരത്തില്‍ ഒരു രീതി സ്വീകരിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു.