പാറശ്ശാല ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മ നല്‍കിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

Update: 2024-04-22 06:03 GMT

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ നല്‍കിയ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. കേസിലെ അന്തിമ റിപോര്‍ട്ട് റദ്ദാക്കണം എന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്ന് വാദം. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കേ അന്തിമ റിപോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഗ്രീഷ്മയ്ക്കായി അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് ഹരജി സമര്‍പ്പിച്ചത്.

Tags: