കിണറ്റില്‍ വീണ പോത്തിനെ രക്ഷിച്ചു

Update: 2025-08-27 11:39 GMT

പരപ്പനങ്ങാടി: കിണറ്റില്‍ വീണ പോത്തിനെ ഫയര്‍ഫോഴ്‌സ് പുറത്തെടുത്തു. ചിറമംഗലം ചെറിയച്ഛന്റെ പുരക്കല്‍ അഷ്റഫിന്റെ പോത്താണ് കിണറ്റില്‍ വീണത്. താനൂര്‍ അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സജീഷ് കുമാര്‍, വിഷ്ണു വി, വിഷ്ണു പി, അജയ്മോഹന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവര്‍മാരായ സുധീര്‍, ഉമ്മര്‍, ഹോം ഗാര്‍ഡ് രഞ്ജിഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തുകയും പോത്തിനെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു.