പന്നിയങ്കര ടോള്‍ നിരക്ക് വര്‍ധന;സംസ്ഥാന വ്യാപക പണിമുടക്ക് മുന്നറിയിപ്പുമായി ബസുടമകള്‍

പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ സര്‍വീസ് നടത്തുന്ന 150ഓളം സ്വകാര്യ ബസുകള്‍ കഴിഞ്ഞ 22 ദിവസമായി സര്‍വീസ് നടത്തുന്നില്ല

Update: 2022-04-30 04:32 GMT

തൃശൂര്‍: പന്നിയങ്കര ടോള്‍ നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍.നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് തൃശൂര്‍ പാലക്കാട് റൂട്ടിലെ ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിയിട്ടും അധികൃതര്‍ നടപടികള്‍ കൈക്കൊള്ളാത്തതിനാലാണ് സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ സര്‍വീസ് നടത്തുന്ന 150ഓളം സ്വകാര്യ ബസുകള്‍ കഴിഞ്ഞ 22 ദിവസമായി സര്‍വീസ് നടത്തുന്നില്ല.ആ റൂട്ടിലെ ബസ് സര്‍വീസുകളും, തൃശൂര്‍, പാലക്കാട് ബസുകളുടേയും സര്‍വീസ് നിര്‍ത്തിയിട്ടും അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹി പറഞ്ഞു.മോട്ടോര്‍ വാഹന മേഖലയില്‍ ഉപജീവനം നടത്തുന്ന കേരളത്തിലെ മുഴുവന്‍ പേരെയും അണിനിരത്തി പണിമുടക്കിന് ഒരുങ്ങുകയാണ് ഭാരവാഹികള്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തുകയാണ്. മെയ് 1ന് ശേഷം തീരുമാനം ഉണ്ടായില്ലെങ്കില്‍ പണിമുടക്കിലേക്ക് തന്നെ നീങ്ങുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

Tags:    

Similar News