പനമരത്ത് ആയിരങ്ങള്‍ അണിനിരന്ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മഹാറാലി

Update: 2025-10-04 11:12 GMT

പനമരം: ഫലസ്തീനില്‍ ലോക ജനതയുടെ മനസാക്ഷിയെ മരവിപ്പിച്ചുകൊണ്ട് ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിനെതിരേ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പനമരത്ത് നടന്ന ഐക്യദാര്‍ഢ്യ മഹാറാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. പനമരം ആര്യന്നൂര്‍നടയില്‍ നിന്നും ആരംഭിച്ച മഹാറാലി കെഎസ്എഫ്ഇ ഓഫീസിന് സമീപം അവസാനിച്ചു.

ഗസയോടുള്ള ഐക്യദാര്‍ഢ്യം പ്രകടമാകുന്ന നിശ്ചലദൃഷ്യങ്ങളും, വംശീയഹത്യയില്‍ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളെ പ്രതീകാത്മകമായി കൈകളിലേന്തി അമ്മമാരും ജാഥയുടെ ഭാഗമായി. തുടര്‍ന്ന് നടന്ന ഐക്യദാര്‍ഢ്യ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, മമ്മൂട്ടി നിസാമി തരുവണ, കണ്‍വീനര്‍ മഹേഷ് കൃഷ്ണന്‍, ട്രഷറര്‍ എം സുലൈമാന്‍ ഹാജി, എം സി സെബാസ്റ്റ്യന്‍, ബെന്നി അരിഞ്ചേര്‍മല, ഷൗക്കത്ത് പള്ളിയാല്‍, ടി ഖാലിദ്, സുബൈര്‍ കടന്നോളി, ജസീര്‍ കടന്നോളി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: