ഗസയില്‍ ഇസ്രായേലി സൈന്യത്തിന് നേരെ ആക്രമണം; ഡ്രോണ്‍ പിടിച്ചെടുത്തു (വീഡിയോ)

Update: 2025-08-19 06:36 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന് നേരെ ആക്രമണം നടത്തി ഹമാസ്. അല്‍ മന്‍സൂറ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിന് സമീപത്തെ കുഴിബോംബ് സ്ഥാപിച്ച പ്രദേശത്തേക്ക് ആകര്‍ഷിച്ചു കൊണ്ടുവന്നാണ് ആക്രമണം നടത്തിയതെന്ന് അല്‍ ഖസ്സം ബ്രിഗേഡ്‌സ് അറിയിച്ചു. ആക്രണത്തില്‍ ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം, അല്‍ സയ്തൂമില്‍ ഇസ്രായേലി സൈന്യത്തിന്റെ കമാന്‍ഡ് പോസ്റ്റ് തകര്‍ത്തതായി അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് അറിയിച്ചു. അല്‍ ഷുജയ്യ പ്രദേശത്ത് ഇസ്രായേലികളുടെ ഡ്രോണും അവര്‍ പിടിച്ചെടുത്തു.