ഇസ്രായേലി സൈനിക വാഹനങ്ങളെ ആക്രമിച്ച് ഗസയിലെ പ്രതിരോധ പ്രസ്ഥാനങ്ങള്‍(വീഡിയോ)

Update: 2025-07-04 03:31 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് പ്രതിരോധ പ്രസ്ഥാനങ്ങള്‍. ഇസ്രായേലി സൈന്യത്തിന്റെ സായുധ കവചിത വാഹനം തകര്‍ത്തതായി ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ്‌സ് അറിയിച്ചു. ഖാന്‍ യൂനിസിലെ അല്‍ മുജാമ പ്രദേശത്താണ് സംഭവം. ഖാന്‍ യൂനിസിന് സമീപത്തെ ഖാദ്ര മസ്ജിദിന് സമീപത്തെ ഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് പൊളിച്ചതായി ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സും അറിയിച്ചു.

പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്റെ രക്തസാക്ഷി അബു അലി മുസ്തഫ ബ്രിഗേഡ്‌സുമായി ചേര്‍ന്ന് ഇസ്രായേലി സൈന്യത്തിനെതിരെ ഷെല്ലിങും നടത്തിയതായി അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് അറിയിച്ചു. മുന്‍കാലത്ത് ഫതഹ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അല്‍ അഖ്‌സ് രക്തസാക്ഷി ബ്രിഗേഡ്‌സ് ആസിഫ്-3 സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഇസ്രായേലി സൈനികവാഹനം തകര്‍ത്തതായും റിപോര്‍ട്ടുകള്‍ പറയുന്നു.