ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ വാഹനങ്ങള്‍ അല്‍ ഖുദ്‌സ് ബ്രിഗേഡും അബു അലി മുസ്തഫ ബ്രിഗേഡ്‌സും തകര്‍ത്തു. ഖാന്‍ യൂനിസിന് വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന അബു ഹുത്താഫ് പ്രദേശത്തുവച്ചാണ് താഖ്വിബ് ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് അറിയിച്ചു. അല്‍ ഷുജെയ്യ പ്രദേശത്തുവച്ചാണ് അബു അലി മുസ്തഫ ബ്രിഗേഡ്‌സ് ആക്രമണം നടത്തിയത്.