തിരുവനന്തപുരം: കേരളം എന്നും ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയ ഇന്ത്യയിലെ ഫലസ്തീന്‍ സ്ഥാനപതിയായ അബ്ദുല്ല അബു ഷാവേഷിനോടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
Full View
യുഎസ് പിന്തുണയോടെ എല്ലാ രാജ്യാന്തര കണ്‍വെന്‍ഷനുകളും അട്ടിമറിച്ചാണ് ഫലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചുപോരുന്നത്. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനൊപ്പമാണ് കേരളം. യുഎന്‍ പ്രമേയത്തിന് അനുസൃതമായി കിഴക്കന്‍ ജെറുസലം തലസ്ഥാനമായിട്ടുള്ള ഫലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുകയും ചെയ്യാന്‍ ഐക്യരാഷ്ട്രസംഘടനയും രാജ്യാന്തര സമൂഹവും അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു.ഇസ്രയേലി അധിനിവേശവും ഫലസ്തീന്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളും അംബാസഡര്‍ വിശദീകരിച്ചു. ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ കേരളം നല്‍കുന്ന പിന്തുണ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ്ബാങ്ക് ഭരിക്കുന്ന മഹ്മൂദ് അബ്ബാസിന്റെ ഫലസ്തീന്‍ അതോറിറ്റിയുടെ സ്ഥാനപതിയാണ് അബ്ദുല്ല അബു ഷാവേഷ്.