എയര്‍ഡ്രോപ്പ് വീണ് ഫലസ്തീനി ബാലന്‍ കൊല്ലപ്പെട്ടു; പട്ടിണി മൂലം ഇന്ന് മരിച്ചത് നാലുപേര്‍

Update: 2025-08-07 14:07 GMT

ഗസ സിറ്റി: ഇസ്രായേലിന്റെ ഉപരോധത്തിലുളള ഗസയില്‍ സഹായം നല്‍കാന്‍ വിമാനത്തില്‍ നിന്നിട്ട എയര്‍ഡ്രോപ്പ് വീണ് ഫലസ്തീനി ബാലന്‍ കൊല്ലപ്പെട്ടു. സഈദ് അബു യൂനിസ് എന്ന ബാലനാണ് ഖാന്‍ യൂനിസില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഒരു നഴ്‌സും സമാനമായ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഗസയില്‍ ഇന്നുമാത്രം പട്ടിണിമൂലം നാലുപേര്‍ മരിച്ചു. ഏകദേശം അഞ്ചുലക്ഷം ഫലസ്തീനികള്‍ ഇന്ന് ഗസയില്‍ പട്ടിണിയിലാണെന്ന് യുഎന്‍ അറിയിച്ചു.