പാലത്തായി പോക്‌സോ കേസ് വിധി: പൗരസമൂഹത്തിന്റെ നിതാന്ത ജാഗ്രതയുടെ ഫലം- എസ്ഡിപിഐ
കണ്ണൂര്‍: 10 വയസുകാരിയായ സ്വന്തം വിദ്യാര്‍ഥിനിയെ അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് പത്മരാജന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തലശ്ശേരി അതിവേഗ പോക്‌സോ കോടതി വിധി പ്രതീക്ഷയുളവാക്കുന്നതും സ്വാഗതാര്‍ഹവുമാണെന്ന് എസ്ഡിപിഐ. എസ്ഡിപിഐ ഉള്‍പ്പടെയുള്ള നവ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പൗരസമൂഹത്തിന്റെയും നിതാന്ത ജാഗ്രതയുടെ ഫലം കൂടിയാണ് ഇപ്പോഴത്തെ കോടതി വിധി.
കേസിന്റെ അന്വേഷണ ഘട്ടത്തില്‍ പലപ്പോഴും പ്രതിയെ സംരക്ഷിക്കാനും കേസ് ദുര്‍ബലപ്പെടുത്താനും ചില കേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നു. ഭരണകൂട പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവര്‍ വരെ സംഭവത്തെ നിസാരവല്‍ക്കിക്കാനും ശ്രമം നടത്തിയിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ശക്തമായ പ്രതിഷേധ പരിപാടികള്‍ തെരുവില്‍ സംഘടിപ്പിക്കാന്‍ എസ്ഡിപിഐ മുന്നിലുണ്ടായിരുന്നു. അന്വേഷണം വഴിതെറ്റിക്കുന്നു എന്നു മനസ്സിലാക്കിയ ഘട്ടത്തില്‍ പോലിസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി. ഇതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കേസില്‍ കുടുക്കി ജയിലിടക്കാനാണ് ആഭ്യന്തര വകുപ്പ് ഉല്‍സാഹം കാട്ടിയത്. എന്നാല്‍ പ്രതിയെ സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ പോസിക്യൂഷന്കഴിയേണ്ടതുണ്ട്.